
മുംബൈ: സ്റ്റോക്ക് ബ്രോക്കര്‍മാരായ ഗ്രോവിന് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) വഴി 1 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനുള്ള അനുമതി സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിന്നും ലഭ്യമായി.
ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപകരില്‍ നിന്നും കമ്പനി മൂലധന സമാഹരണം നടത്തിയേക്കും.
2016ല്‍ സ്ഥാപിതമായ ഗ്രോവ്, ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് ബ്രോക്കിംഗ്, നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മുന്‍നിര വെല്‍ത്ത്‌ടെക്ക് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്. ടൈഗര്‍ ഗ്ലോബല്‍, പീക്ക് എക്‌സ്വി പാര്‍ട്ണേഴ്സ്, റിബിറ്റ് ക്യാപിറ്റല്‍ തുടങ്ങിയ ആഗോള ഫണ്ടുകളുടെ പിന്തുണയുണ്ട്.2025 സാമ്പത്തികവര്‍ഷത്തില്‍ 4056 കോടി രൂപ വരുമാനവും 188 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി
നടപ്പ് വര്‍ഷത്തില്‍ 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനി മെയ് 26നാണ് രഹസ്യമായി കരട് രേഖകള്‍ സമര്‍പ്പിച്ചത്. ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരായ ഗ്രോവിനും സിറോദയ്ക്ക് ഈ വര്‍ഷം ആദ്യപകുതിയില്‍ ഏകദേശം 11 ലക്ഷം സജീവ നിക്ഷേപകരെ നഷ്ടപ്പെട്ടിരുന്നു. ചാഞ്ചാട്ടത്തെ തുടര്‍ന്ന് ചെറുകിട നിക്ഷേപകര്‍ വ്യാപാരം നിര്‍ത്തിയതാണ് കാരണം.