എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

സെബി മുന്നറിയിപ്പ്: ഒരാഴ്ചയ്ക്കിടെ സ്മോൾ, മിഡ് ക്യാപ് ഓഹരികളിൽ കനത്ത ഇടിവ്

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ചസ് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ പൊതുവായി നൽകിയ ഒരു മുന്നറിയിപ്പിനെ തുടർന്ന് സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗം സൂചികകളിൽ കനത്ത ഇടിവ്.

ഈയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകളുടെ ഭാഗമായ ഓഹരികളുടെ മൊത്തം വിപണി മൂല്യത്തിൽ ഏകദേശം നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച നേരിട്ട കനത്ത തിരിച്ചടിയ്ക്കിടെ രാവിലെ ഒരു ഘട്ടത്തിൽ 5.81 ലക്ഷം കോടി രൂപയുടെ വരെ നഷ്ടം സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകളുടെ വിപണി മൂല്യത്തിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഉച്ചയോടെ സൂചികകൾ തിരികെ കയറാൻ ശ്രമിച്ചതോടെയാണ് ഓഹരികളുടെ വിപണി മൂല്യത്തിലെ നഷ്ടം നാല് കോടി രൂപയായി ചുരുങ്ങിയത്. എന്നിട്ടും കഴിഞ്ഞ 15 മാസക്കാലയളവിൽ ഈ ഓഹരികളിൽ നേരിടുന്ന കനത്ത തിരിച്ചടി കൂടിയാണിത്.

കഴിഞ്ഞ ഒരു വർഷ കാലയളവിനിടെ സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗം ഓഹരി സൂചികകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. എൻഎസ്ഇയുടെ നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക ഏകദേശം ഇരട്ടിയായി വർധിച്ചു.

എൻഎസ്ഇയുടെ മിഡ് ക്യാപ് സൂചികയിൽ 60 ശതമാനം വർധനയും ഇക്കാലയളവിനിടെ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിനിടെ രണ്ടു സൂചികകളും സർവകാല റെക്കോഡ് ഉയർന്ന നിലവാരത്തിലും എത്തിയിരുന്നു.

സെബിയുടെ മുന്നറിയിപ്പ്
സമീപകാലയളവിൽ സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗം ഓഹരികൾ വമ്പൻ മുന്നേറ്റം കാഴ്ചവെച്ചതിൻ്റെ പശ്ചാത്തലത്തിൽ, വാല്യുവേഷൻ ഉയർന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി നിക്ഷേപകർ ജാഗ്രത പാലിക്കണം എന്നായിരുന്നു സെബി നൽകിയ മുന്നറിയിപ്പിൻ്റെ സംഗ്രഹം.

റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തു നിന്നും ഫണ്ട് അനസ്യൂതം ഒഴുകിയെത്തുന്നതിനാൽ ഒറ്റത്തവണ നിക്ഷേപങ്ങളിൽ ഭാഗിക നിയന്ത്രണം മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ തന്നെ സ്വമേധയാ കൊണ്ടുവന്നിരുന്നു.

റിസ്ക് മാനേജ്മെൻ്റ് ഫലപ്രദമാകുന്നതിന് ആവശ്യമെങ്കിൽ മ്യൂച്ചൽ ഫണ്ട് സ്കീമുകളിലെ ഓഹരി വിന്യാസത്തിൻ്റെ തോത് പുനപ്പരിശോധിക്കാൻ തയ്യാറാകുമെന്നും സെബി വ്യക്തമാക്കിയിരുന്നു.

X
Top