ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിഎച്ച്എഫ്എല്‍ കേസ്: കപില്‍ വാധവാനേയും ധീരജ് വാധവാനേയും സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്ന് വിലക്കി സെബി, ഇരുവരും 120 കോടി രൂപ പിഴയൊടുക്കണം

ന്യൂഡല്‍ഹി: ഫണ്ട് വകമാറ്റിയതിനും വ്യാജരേഖ ചമച്ചതിനും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പ് ലിമിറ്റഡിന്റെ മുന്‍ സിഎംഡി കപില്‍ വാധവാന്‍, മുന്‍ ഡയറക്ടര്‍ ധീരജ് വാധവാന്‍, മറ്റ് നാല് പേര്‍ എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ നിന്ന് അഞ്ച് വര്‍ഷം വരെ വിലക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനിച്ചു.

120 കോടി രൂപ പിഴയടക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ പ്രധാന സ്ഥാനങ്ങള്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഇവര്‍ക്ക് വഹിക്കാനാകില്ല.

കപിലിനും ധീരജിനും പുറമെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന രാകേഷ് വാധവാന്‍, മുന്‍ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാരംഗ് വാധവാന്‍, ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ഹര്‍ഷില്‍ മേത്ത, മുന്‍ സിഎഫ്ഒ സന്തോഷ് ശര്‍മ്മ എന്നിവരാണ് സെബിയുടെ നടപടി നേരിട്ടത്.

പ്രമോട്ടരുമായി ബന്ധമുള്ള ബാന്ദ്ര ബുക്ക് എന്റിറ്റീസിലേയ്ക്ക് ഇവര്‍ കമ്പനി ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടുവെന്ന് സെബി കണ്ടെത്തി. തുടര്‍ന്ന് ഡിഎച്ച്എഫ്എല്ലിന്റെ വായ്പകള്‍ 14040.50 കോടി രൂപയായി വര്‍ദ്ധിച്ചു.

കപിലുമായും ധീരജുമായും നേരിട്ട് ബന്ധമുള്ള സ്ഥാപനമാണ് ബാന്ദ്ര ബുക്ക്.

X
Top