സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കനുമതിയില്ല

മുംബൈ: ഐപിഒയ്ക്ക് (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മുന്നോടിയായി ഓഹരി വാങ്ങുന്നതില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളെ വിലക്കി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആങ്കര്‍ നിക്ഷേപകര്‍ക്കുളള സെഷനിലും ഐപിഒ സെഷനിലും പങ്കെടുക്കാന്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുവാദമുള്ളൂ. ഇക്കാര്യം സെബി, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യെ അറിയിച്ചു.

ഐപിഒ വൈകുന്ന പക്ഷം ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പക്കലെത്തുമെന്ന് റെഗുലേറ്റര്‍ പറഞ്ഞു. അത് നിയമപ്രകാരം തെറ്റാണ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരികള്‍ സ്വന്തമാക്കുകയും ലിസ്റ്റിംഗ് മികച്ചതാകുന്ന പക്ഷം ആദായം നേടുകയും ചെയ്യുക എന്ന ചില ഫണ്ടുകളുടെ പദ്ധതി ഇതോടെ അവതാളത്തിലായി.

ഇത് സംബന്ധിച്ച്, മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്തുനിന്നും തങ്ങള്‍ക്ക് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചതായി സെബി അറിയിച്ചു. നിക്ഷേപകരുടെ സുരക്ഷയെ മാനിച്ച് അത്തരമൊരു നീക്കത്തിന് അനുമതി നല്‍കാനാകില്ല.

X
Top