എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എന്‍ഡിടിവി ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫറിന് സെബി അംഗീകാരം

ന്യൂഡല്‍ഹി: എന്‍ഡിടിവി (ന്യൂഡല്‍ഹി ടെലിവിഷന്‍) യുടെ 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫറിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകാരം. 492.81 കോടി രൂപയുടെ ഓപ്പണ്‍ ഓഫറിനെക്കുറിച്ചുള്ള അന്തിമ അഭിപ്രായം തങ്ങളുടെ വെബ്‌സൈറ്റിലാണ് സെബി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍ഡിടിവിയുടെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം ഓഫര്‍ കാലാവധി നവംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ്.

എന്‍ഡിടിവിയ്ക്ക് 400 കോടി രൂപ വായ്പ നല്‍കിയ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍സ് പ്രൈവറ്റ് ലിമിറ്റഡി (വിസിപിഎല്‍)നെ അദാനി ഗ്രൂപ്പ് ഓഗസ്റ്റില്‍ ഏറ്റെടുത്തിരുന്നു. തങ്ങളുടെ 29.2 ശതമാനം ഓഹരികള്‍ എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്ന വാറന്റാണ് എന്‍ഡിടിവി വായ്പയ്ക്ക് പകരമായി വിസിപിഎല്ലിന് നല്‍കിയിരുന്നത്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ വിസിപിഎല്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സെബിയുടെ അംഗീകാരം ലഭ്യമാകാത്തതുകാരണം ഇടപാട് നീണ്ടുപോയി. എന്‍ഡിടിവി തടസവാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ളതാണ് അദാനി ഗ്രൂപ്പ്.

X
Top