ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പിന് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍, അനുമതി സെബി ബോര്‍ഡ് യോഗത്തില്‍

ന്യൂഡല്‍ഹി: പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് (പിഇ) മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമുകളെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന്‌ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍ പേഴ്‌സണ്‍ മാധബി പുരി ബുച്ച് . അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് (എഎംസി) സ്വയം സ്‌പോണ്‍സര്‍ ചെയ്യാനുള്ള സജ്ജീകരണവും ഒരുക്കി.സെബി ബോര്‍ഡ് മീറ്റിംഗിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് ബുച്ച് ഇക്കാര്യം വെളിപെടുത്തിയത്.

സ്‌പോണ്‍സറുടെ റോള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ സെബി പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ തരം സ്‌പോണ്‍സര്‍മാരെ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. 40 ട്രില്യണ്‍ ഡോളറാണ് നിലവില്‍ ഇന്ത്യന്‍ എംഎഫ് വ്യവസായത്തിന്റെ മൂല്യം.

പുതിയ തരം ട്രസ്റ്റികള്‍ എങ്ങനെയിരിക്കും, സുരക്ഷാസംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെബി വരും ദിവസങ്ങളില്‍ പുറത്തിറക്കും. ജനുവരിയിലെ സെബിയുടെ കണ്‍സെപ്റ്റ് പേപ്പര്‍ അനുസരിച്ച്, സ്പോണ്‍സര്‍ പിഇ ഫണ്ടിന് 10 ശതമാനത്തിലധികം ഓഹരിയുള്ള കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ എംഎഫുകള്‍ പരിധി പാലിക്കേണ്ടതുണ്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്ന കമ്പനികളില്‍ നിക്ഷേപം പാടില്ല.

മാത്രമല്ല മ്യൂച്വല്‍ഫണ്ട് ട്രസ്റ്റികളുടെ ചുമതലകള്‍ വര്‍ധിപ്പിക്കാനും സെബി തയ്യാറായി.
‘ഗണ്യമായ മൂലധനമുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്ക് സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാനും വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ധനം നല്‍കാനും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്ല കഴിവുകളും കൊണ്ടുവരാനും മ്യൂച്വല്‍ ഫണ്ടുകളുടെ സാന്നിധ്യം വിപുലീകരിക്കാനും സാധിക്കും”, സെബി അതിന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പറയുന്നു.

അത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ നിലവിലെ സ്ഥാപനങ്ങള്‍ക്ക് ക്രിയാത്മക എതിരാളികളാവുകയും നിക്ഷേപക മൂല്യം മെച്ചപ്പെടുത്തുകയും ചെയ്യും,”
അതേസമയം നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പിഇ ഫണ്ടുകളെ മ്യൂച്വല്‍ ഫണ്ട് രംഗത്ത് അനുവദിക്കൂ.

1996 ലെ തുടക്ക കാലത്തില്‍ നിന്നും വ്യത്യസ്തമായി മ്യൂച്വല്‍ ഫണ്ട് വ്യവസായം ശക്തവും 40 ട്രില്യണ്‍ ഡോളറിന്റേതുമാണ്. അതിനാല്‍ സ്പോണ്‍സര്‍മാരുടെ സ്വാധീനം കുറയ്ക്കാമെന്നും സെബി കരുതുന്നു ഓഹരി പങ്കാളിത്തം 26 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കാന്‍ സ്പോണ്‍സര്‍മാരെ അനുവദിക്കുക എന്നതാണ് ഈ ദിശയിലുള്ള നീക്കം.

പ്രമുഖ പിഇയായ ബ്ലാക്ക്സ്റ്റോണ്‍ ഒരുവര്‍ഷം മുന്‍പ് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേയ്ക്ക് പ്രവേശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

X
Top