
മുംബൈ: സീരീസ് ബി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി മൂലധനം സമാഹരിച്ച് ഓഷ്യൻ ഫാമിംഗ് സ്റ്റാർട്ടപ്പായ സീ6 എനർജി. ബിഎഎസ്എഫ് വെഞ്ച്വർ ക്യാപിറ്റൽ, അക്വാ സ്പാർക്ക് തുടങ്ങിയവയിൽ നിന്ന് 18.5 മില്യൺ ഡോളറിന്റെ മൂലധനമാണ് കമ്പനി സമാഹരിച്ചത്.
ചുവന്ന കടൽപ്പായൽ ഉത്പാദിപ്പിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന സ്റ്റാർട്ടപ്പാണ് സീ6. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ജൈവ ഇന്ധനങ്ങൾ ഉപയോഗിച്ച് ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലാണ് സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ സാമ്പത്തിക വർഷം അവസാനത്തോടെ 100 മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി മാറാനാണ് സീ6 ലക്ഷ്യമിടുന്നത്.