രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

സർചാർജ് ഈടാക്കണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ ഹ‍ർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി

ദില്ലി: 1376.35 കോടി രൂപ സർ ചാർജ്ജ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതയിൽ ഹ‍ർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി. രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒടുവിൽ അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തുകയായിരുന്നു.

50,000 രൂപയാണ് അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തിയത്. വൈദ്യുതി വില നൽകുന്നതിലെ കാലതാമസത്തിന് സർചാർജ് വേണ്ടെന്നും കോടതി വ്യക്തമാക്കി.

സർചാർജ് ഈടാക്കണം എന്ന അദാനി ഗ്രൂപ്പിന്‍റെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു. 1376.35 കോടി രൂപ വേണമെന്നായിരുന്നു ഹർജി. ഈ തുകയ്ക്ക് അദാനി പവറിന് അർഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2020 ൽ കേസ് തീർപ്പാക്കിയ ശേഷം വീണ്ടും അപേക്ഷ നൽകിയതിനാണ് പിഴ ചുമത്തിയത്.

X
Top