തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കരൂര്‍ വൈശ്യ ബാങ്കിന്റെ 1.5% ഓഹരി സ്വന്തമാക്കി എസ്ബിഐ മ്യൂചല്‍ ഫണ്ട്

ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കായ കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ 190 കോടി രൂപയ്ക്ക് എസ്ബി ഐ മ്യൂചല്‍ ഫണ്ട് ഡിസംബര്‍ 12ന് സ്വന്തമാക്കി.

ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണു ഓഹരി സ്വന്തമാക്കിയത്.

ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമായ കണക്ക് പ്രകാരം, എസ്ബിഐ മ്യൂചല്‍ ഫണ്ട് (എംഎഫ്) മൊത്തം 1,20,00,000 ഓഹരികള്‍ വാങ്ങി. ഇത് ഏകദേശം 1.5 ശതമാനത്തോളം വരും.

ശരാശരി 162 രൂപ നിരക്കിലാണ് കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ എസ്ബിഐ മ്യൂചല്‍ ഫണ്ട് സ്വന്തമാക്കിയത്.

X
Top