പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ ഇടിവ്

ഡെല്‍ഹി: മൂന്നാം പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ ഇടിവ്. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 304 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ 364 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

കമ്പനിയടെ ആകെ വരുമാനം ഇക്കഴിഞ്ഞ പാദത്തില്‍ 26,626.71 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ ഇത് 20,458.31 കോടി രൂപയായിരുന്നു.

2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ കൈകാര്യ ആസ്തിയുടെ മൂല്യം 17 ശതമാനം ഉയര്‍ന്ന് 2,56,870 കോടി രൂപയായി.

ഡിസംബര്‍ വരെയുള്ള 9 മാസക്കാലയളവിനിടയില്‍ കമ്പനിയ്ക്ക് 940 കോടി രൂപയുടെ ലാഭമാണുണ്ടായതെന്നും മുന്‍വര്‍ഷം ഇതേകാലയളവില്‍ 830 കോടി രൂപയായിരുന്നുവെന്നും എസ്ബിഐ ഇന്‍ഷുറന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

X
Top