പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

എസ്‌ബിഐ ലൈഫ്, ബിസിസിഐ മീറ്റ് & ഗ്രീറ്റ്

കൊച്ചി: എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)യുമായി ചേർന്ന്, കൊൽക്കത്തയിലെ ഉദയൻ എൻജിഒയിൽ നിന്നുള്ള അഞ്ച് യുവ പെൺകുട്ടികൾക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ അംഗങ്ങളുമായി നേരിട്ട് ഇടപഴകാനുള്ള അപൂർവമായ ‘മീറ്റ് & ഗ്രീറ്റ്’ അവസരം ഒരുക്കി. വിശാഖപട്ടണത്തെ എസിഎ–വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഹർമൻപ്രീത് കൗർ, സ്നേഹ് റാണ, ഷഫാലി വർമ, ഹർലീൻ ദിയോൾ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുമായി പെൺകുട്ടികൾ സംവദിച്ചു. പരിശീലന നെറ്റ്സിലേക്കും കടന്ന ഇവർ പഠനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ പങ്കുവച്ചു. സാമ്പത്തിക സംരക്ഷണത്തിനപ്പുറം യുവ സ്വപ്നങ്ങളെ ശക്തിപ്പെടുത്താനുള്ള എസ്‌ബിഐ ലൈഫിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

X
Top