
കൊച്ചി: ഇലക്ട്രോണിക് നെഗോഷ്യബിള്‍ വെയര്‍ഹൗസ് രശീതികളുടെ പിന്‍ബലത്തിലുള്ള വായ്പകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വെയര്‍ഹൗസിങ് ഡവലപ്മെന്‍റ് ആന്‍റ് റഗുലേറ്ററി അതോറിറ്റിയും (ഡബ്ലിയുഡിആര്‍എ) ധാരണാപത്രം ഒപ്പു വെച്ചു.
എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയും ഡബ്ലിയുഡിആര്‍എ ചെയര്‍മാന്‍ ടികെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.
വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നല്‍കി കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്നതാണ് ഈ നടപടിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.






