തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 3 ബാങ്കുകള്‍ ഇവയെന്ന് ആർബിഐ

രാജ്യത്ത് പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമായി ഒട്ടനവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ബാങ്കിംഗ്.

വിശ്വാസം അതല്ലേ എല്ലാമെന്ന പഴമൊഴി പോലെ ആളുകള്‍ തങ്ങളുടെ വര്‍ഷങ്ങളുടെ സമ്പാദ്യം ഇത്തരം ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ലഭിക്കുന്ന പലിശയും ഒരു ഘടകം തന്നെ. എന്നിരുന്നാല്‍ പോലും തങ്ങളുടെ വീട്ടിലോ, കൈവശമോ ലഭിക്കാത്ത ഒരു സുരക്ഷയാണ് പലരെയും ബാങ്കുകളിലേയ്ക്ക് എത്തിക്കുന്നത്.

ഇവിടെയാണ് ആ ചോദ്യം ഉയരുന്നത്. നിങ്ങളുടെ പണം ബാങ്കുകളില്‍ സുരക്ഷിതമാണോ? നിയമപ്രകാരം നിങ്ങളുടെ 5 ലക്ഷം രൂപ വരെതുള്ള സമ്പാദ്യങ്ങള്‍ക്കു മാത്രമാണ് ബാങ്കുകളില്‍ ഇന്‍ഷുറന്‍സ് ഉള്ളത്. അപ്പോള്‍ പിന്നെ എവിടെ നിക്ഷേപിക്കണം എന്നതാണ് ചോദ്യം.

രാജ്യത്തെ മൂന്നു ബാങ്കുകള്‍ അതീവ സുരക്ഷിതമാണെന്ന് ആര്‍ബിഐ തന്നെ പറയുന്നു. എത്ര കഠിന സമയത്തും ഈ ബാങ്കുകള്‍ പൊട്ടില്ലെന്ന, അല്ലെങ്കില്‍ തകരാന്‍ സമ്മതിക്കില്ലെന്ന ഗ്യാരണ്ടിയാണ് ആര്‍ബിഐ നല്‍കുന്നത്.

ഈ ബാങ്കുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അത്രമേല്‍ സ്വാധീനം ചെലത്തുന്നുവെന്ന് സാരം. പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കുകള്‍.

രാജ്യത്തെ ഏറ്റവും നിര്‍ണായക സാമ്പത്തിക കളിക്കാരായാണ് ആര്‍ബിഐ ഈ ബാങ്കുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതായത് ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളായി (ഡി-എസ്‌ഐബി) ഈ ബാങ്കുകളെ ആര്‍ബിഐ ഔദ്യോഗികമായി അംഗീകരിക്കുന്നു.

ബാങ്കുകളുടെ വലിപ്പവും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക പങ്കും കണക്കിലെടുത്താണ് ആഭ്യന്തര വ്യവസ്ഥാപിത ബാങ്കുകളായി (ഡി-എസ്‌ഐബി) ഈ 3 പേരെ അംഗീകരിച്ചിരിക്കുന്നത്.

ഈ ബാങ്കുകളുടെ തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ഗുരുതരമായി തടസപ്പെടുത്തുന്ന തരത്തില്‍ അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ ഈ ബാങ്കുകളുടെ സ്ഥിരതയ്ക്ക് ഗവണ്‍മെന്റും, റെഗുലേറ്റര്‍മാരും മുന്‍ഗണന നല്‍കുന്നു.

2024 മാര്‍ച്ച് 31 വരെയുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ 3 ബാങ്കുകളെ ആര്‍ബിഐ തെരഞ്ഞെടുത്തിരിക്കുന്നത്. സാധ്യതയുള്ള നഷ്ടങ്ങള്‍ ആഗിരണം ചെയ്യാനും, മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഈ ബാങ്കുകള്‍ കോമണ്‍ ഇക്വിറ്റി ടയര്‍ 1 (CET1) എന്നറിയപ്പെടുന്ന അധിക മൂലധനം കൈവശം വയ്ക്കണമെന്ന് ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നു.

ഈ ആവശ്യമായ അധിക CET1 മൂലധനം ഓരോ ബാങ്കിന്റെയും നിര്‍ദ്ദിഷ്ട റാങ്കിംഗിനെ ആശ്രയിച്ചിരിക്കുന്നു.

സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഗോള സംരംഭത്തിന്റെ ഭാഗമായാണ് 2014 -ല്‍ ആര്‍ബിഐ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകള്‍ (ഡി-എസ്‌ഐബി) എന്ന ആശയം അവതരിപ്പിച്ചത്.

2015 ല്‍ എസ്ബിഐയും, 2016 ല്‍ ഐസിഐസിഐ ബാങ്കും, 2017 ല്‍ എച്ച്ഡിഎഫ്‌സി ബാങ്കും ഈ ലിസ്റ്റില്‍ ഇടംപിടിച്ചു. വര്‍ദ്ധിച്ച CET1 മൂലധന ആവശ്യകതകള്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു.

X
Top