ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

അമൃത് കലശ് പദ്ധതി പുനരവതരിപ്പിച്ച് എസ്ബിഐ

ന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത് കലശ് പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പുനരവതരിപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര, എൻആർഐ ഉപഭോക്താക്കൾക്കായാണ് അമൃത് കലശ് നിക്ഷേപ പദ്ധതി നീട്ടിയിരിക്കുന്നത്.

ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ 2023 ജൂൺ 30 വരെ നീ്ട്ടിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു.

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക.

എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്.

2013 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

എസ്ബിഐ എഫ്ഡി പലിശ നിരക്ക്

വിവിധ കാലയളവിലെ മറ്റ് സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ ഇപ്രകാരമാണ്:

7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 3.5 ശതമാനം പലിശയും മറ്റുള്ളവർക്ക് 3 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

46 ദിവസം മുതൽ 179 ദിവസം വരെ: മുതിർന്ന പൗരന്മാർക്ക് 5 ശതമാനവും മറ്റുള്ളവർക്ക് 4.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

180 ദിവസം മുതൽ 210 വരെ: മുതിർന്ന പൗരന്മാർക്ക് 5.75 ശതമാനം പലിശയും മറ്റുള്ളവർക്ക് 5.25 ശതമാനം പലിശയും എസ്ബിഐ ലഭ്യമാക്കുന്നു.

211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം പലിശയും മറ്റുള്ളവർക്ക് 5.75 ശതമാനം പലിശയും നൽകുന്നു.

1 വർഷം മുതൽ 2 വർഷം വരെ: മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 7.3 ശതമാനം പലിശയും മറ്റുള്ളവർക്ക് 6.8 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

2 വർഷം മുതൽ 3 വർഷം വരെ: മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 7.5 ശതമാനം പലിശയും മറ്റുള്ളവർക്ക് 7ശതമാനം പലിശയുമാണ് ലഭ്യമാക്കുന്നത്.

3 വർഷം മുതൽ 5 വർഷം വരെ: മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും മറ്റുള്ളവർക്ക് 6.5ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

5 വർഷവും 10 വർഷം വരെ: മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയും മറ്റുള്ളവർക്ക് 6.5 ശതമാനം പലിശയും എസ്ബിഐ നൽകുന്നു.

X
Top