ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് സൗദി അരാംകോ അറിയിച്ചു.

2022 വാര്‍ഷികാവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5ശതമാനം തോതിലാണ് വര്‍ധിച്ചത്. ഇതോടെ അറ്റാദായം 604 ബില്യണ്‍ റിയാല്‍ കടന്നു.

ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാനായി 73.15 ബില്യണ്‍ റിയാലും വകയിരുത്തി. ഇതിനു പുറമേ ഓഹരിഉടമകള്‍ക്ക് ബോണസ് ഓഹരികളും സമ്മാനിക്കും.

പത്ത് ഓഹരികള്‍ക്ക് ഒരു അധിക ഓഹരി എന്ന തോതിലാണ് ബോണസ് അനുവദിക്കുക.ഇതോടെ കമ്പനിയുടെ ഓഹരികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തും.

നിലവില്‍ 200 ബില്യണ്‍ ഓഹരികളാണ് കമ്പനിക്കുള്ളത്.

X
Top