ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂ‍‌ർണ നിരോധനമാണ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നിരോധനം.

സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കേരളത്തിൽ ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

അതേ സമയം, മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.

2024 ഏപ്രിലിൽ വിക്ടർ നീരയും സംഘവും ‘സ്കുവ’എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ മാരകമായ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്.

ഏകദേശം 900 കിലോമീറ്ററോളം നീളുന്ന തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

X
Top