എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

91% പ്രീമിയത്തിൽ എസ്എആർ ലിസ്റ്റിംഗ്

മുംബൈ: ടെലികോം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കുള്ള ടെലികമ്മ്യൂണിക്കേഷൻ സൊലൂഷനുകൾ നൽകുന്ന എസ്എആർ ടെലിവെഞ്ചർ 90.91 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 55 രൂപ. ലിസ്റ്റിംഗ് വില 105 രൂപ.

ഇഷ്യൂവിലൂടെ 24.75 കോടി രൂപ കമ്പനി സമാഹരിച്ചു. 5ജി /4ജി ടവറുകളുടെ ഇൻസ്റ്റാളേഷൻ, വായ്പകളിലെ തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക.

4ജി- 5ജി ടവറുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ സംവിധാനങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.

മഹാരാഷ്ട്രയിലുടനീളം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കും ബ്രോഡ്ബാൻഡ് സർവീസ് ഓപ്പറേറ്റർമാർക്കും ഐഎസ്‍പികൾക്കുമായി ഒപ്റ്റിക് ഫൈബർ കേബിളുകൾ സ്ഥാപിക്കൽ, ബേസിക് ട്രാൻസ്‍മിഷൻ, ടെലികോം യൂട്ടിലിറ്റികളുടെ നിർമ്മാണം, ഡാർക്ക് ഫൈബർ ലീസിംഗ്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിർമ്മാണം, ഡക്റ്റിന്‍റെയും ഒപ്റ്റിക്കല്‍ ഫൈബറിന്‍റെയും പരിപാലനം, ഒപ്റ്റിക്കൽ ഫൈബർ പ്രോജക്റ്റ് ടേൺകീ സേവനങ്ങൾ എന്നിവയുടെ പ്രൊജക്റ്റ് മാനെജ്മെന്‍റ് നിര്‍വഹിച്ചു നല്‍കുന്നു.

പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ എസ്എആർ ടെലിവെഞ്ചർ 373 ടവറുകൾ പാട്ടത്തിന് നൽകിയിട്ടുണ്ട്.

X
Top