തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സാന്‍സ്റ്റാര്‍ ഐപിഒ ജൂലായ്‌ 19 മുതല്‍

മുംബൈ: സാന്‍സ്റ്റാര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 19ന്‌ തുടങ്ങും. ജൂലായ്‌ 23 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഐപിഒയുടെ ഇഷ്യു വില 90-95 രൂപയാണ്‌. 150 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 26ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഹരികളുടെ വില്‍പ്പനയിലൂടെ 510.15 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. 397.10 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 113.05 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 181.6 കോടി രൂപ ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതിനും 100 കോടി രൂപ കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും വിനിയോഗിക്കും.

164.23 കോടി രൂപയാണ്‌ കമ്പനിയുടെ മൊത്തം കടബാധ്യത. ബാക്കിതുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വകയിരുത്തും.

2023-24 സാമ്പത്തിക വര്‍ഷത്തിലെ സാന്‍സ്റ്റാറിന്റെ കയറ്റുമതി 394.44 കോടി രൂപയുടേതായിരുന്നു. ഇത്‌ മൊത്തം വരുമാനത്തിന്റെ 35.33 ശതമാനം വരും.

X
Top