കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഉപരോധം: നയാര എനര്‍ജി പ്രതിസന്ധിയില്‍

മുംബൈ: യൂറോപ്യന്‍ യൂണിയന്‍ കരിമ്പട്ടികയില്‍ പെടുത്തിയ നയാര എനര്‍ജിയ്ക്ക് റഷ്യന്‍ ഇതര ക്രൂഡ് ഓയില്‍ ലഭ്യമാകുന്നില്ല. ഇതുകാരണം കമ്പനി കനത്ത വെല്ലുവിളികള്‍ നേരിടുന്നു. ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കി.

പാശ്ചാത്യ ഷിപ്പിംഗ് കമ്പനികള്‍ എണ്ണ സപ്ലേ ചെയ്യാന്‍ വിസമ്മതിച്ചതാണ് കമ്പനിയെ ബാധിക്കുന്നത്. റഷ്യന്‍ എണ്ണ ഭീമനായ റോസ്‌നെഫ്റ്റ് പിജെഎസ്സിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഗുജ്‌റാത്ത് എണ്ണ ശുദ്ധീകരണശാല ഇതിനകം 4,00,000 ബാരല്‍ പ്രതിദിന റണ്‍ റേറ്റ് കുറച്ചു. സിഇഒ ഉള്‍പ്പടെ നിരവധി എക്‌സിക്യുട്ടീവുകള്‍ കമ്പനിയില്‍ നിന്നും പുറത്തുപോയി.

ഓഗസ്റ്റില്‍ മോസ്‌കോ ക്രമീകരിച്ച കപ്പലുകള്‍ വഴി കമ്പനി പ്രതിദിനം 2,42,000 ബാരല്‍ റഷ്യന്‍ എണ്ണ നേടി..സെപ്തംബറിന്റെ ആദ്യ പകുതിയില്‍ ഇത് 3,32,000 ബാരലാണ്. അതേസമയം ഈ മാസങ്ങളില്‍ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ പ്രധാന സ്രോതസ്സുകളില്‍ നിന്ന് കമ്പനികള്‍ക്ക് അസംസ്‌കൃത എണ്ണ ലഭ്യമായില്ല.

ജൂലൈയില്‍ 1,20,000 ബാരല്‍ നേടിയ സ്ഥാനത്താണിത്. റഷ്യന്‍ ബാരലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നതിനാല്‍ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. ഷിപ്പിംഗ്, പെയ്‌മെന്റ്, ക്രൂഡ് ഓയിലിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം നയാര കനത്ത വെല്ലുവിളി നേരിടുന്നു, കെപ്ലറിലെ സുമിത് റിറ്റോലിയ പറഞ്ഞു.

X
Top