
മുംബൈ: 952 കോടി രൂപ വിലമതിക്കുന്ന 4.6 ശതമാനം ഓഹരികള്‍ ഒന്നിലധികം ട്രേഡുകളിലായി കൈമാറിയതിനെ തുടര്‍ന്ന് സംവര്‍ദ്ധന മദര്‍സണിന്റെ ഓഹരി വില ചൊവ്വാഴ്ച 7 ശതമാനത്തിലധികം ഇടിഞ്ഞു. ജപ്പാന്‍ ആസ്ഥാനമായുള്ള സോജിറ്റ്‌സ് കോര്‍പ്പറേഷന്‍ .9 ശതമാനം ഓഹരികള്‍ ഒരു ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫ്‌ലോര്‍ വില ഓഹരി ഒന്നിന് 64.36 രൂപയായി നിശ്ചയിച്ചു.
824 കോടി രൂപയുടെ ഇടപാടാണിത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെയ് ഗ്ലോബല്‍ സ്‌റ്റോക്കിന്റെ ലക്ഷ്യവില 90 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തെ 95 രൂപയായിരുന്നു അവര്‍ ടാര്‍ഗറ്റ് വില നിശ്ചയിച്ചിരുന്നത്.
വിദേശ ബിസിനസ് കുറഞ്ഞതിനാല്‍ സെപ്തംബര്‍ പാദത്തില്‍ വരുമാന ഇടിവുണ്ടാകുമെന്ന് എംകെയ് ഗ്ലോബല്‍ കണക്കുകൂട്ടുന്നു. 23 വര്‍ഷത്തില്‍ 8,483.33% ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് സാംവര്‍ധന മതര്‍സണിന്റേത്. 0.12 രൂപയില്‍ നിന്നായിരുന്നു കുതിപ്പ്. എന്നാല്‍ അഞ്ച് വര്‍ഷത്തില്‍ 47.25 ശതമാനവും ഒരു വര്‍ഷത്തില്‍ 47.35 ശതമാനവും താഴ്ച്ച വരിച്ചു. 2022 ല്‍ മാത്രം 47.39 ശതമാനമാണ് ഇടിവ്.
53,374.60 കോടി വിപണി മൂല്യമുള്ള സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഉപഭോക്തൃ വിവേചനാധികാര ചരക്ക് സേവന (സിഡിജിഎസ്) വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കമ്പനി.