കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കംഇറ്റലിയും കേരളവുമായുള്ള സഹകരണത്തിൽ താത്പര്യമറിയിച്ച്  ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങി സാംവര്‍ധന മതര്‍സണ്‍

ന്യൂഡല്‍ഹി: സാംവര്‍ധന മതര്‍സണ്‍ (നേരത്തെ മതര്‍സണ്‍ സുമി) ബോണസ് ഓഹരി വിതരണത്തിനൊരുങ്ങുന്നു. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 2 ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും.

ഓഹരി ഉടമകളുടെ അനുമതിയോടെ ഒക്ടോബര്‍ 15 ന് മുന്‍പ് ബോണസ് ഓഹരി വിതരണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. അതോടെ അടച്ചുതീര്‍ത്ത മൂലധനം 677.64 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിക്കും. ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരി 3 ശതമാനം ഉയര്‍ന്നു.

നിലവില്‍ 126.65 രൂപയിലാണ് ഓഹരിയുള്ളത്. 2022 ല്‍ ഇതുവരെ 44 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് സാംവര്‍ധന മതര്‍സണ്ണിന്റേത്. അതേസമയം ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം 22 അനലിസ്റ്റുകള്‍ ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

X
Top