പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

അമ്പരപ്പിക്കും ഫീച്ചറുകളോടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണുമായി സാംസങ്

സോൾ: സ്മാർട്ട്ഫോണ്‍ വിപണി ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കാത്തിരിക്കുന്ന വാർത്ത.

ഒരു മാസത്തിലേറെയായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ലോഞ്ച് തിയതിയുടെ സൂചന ഉള്‍പ്പടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ഒക്ടോബർ 25ന് പുറത്തിറങ്ങിയേക്കും എന്നാണ് കൊറിയന്‍ മാധ്യമമായ എഫ്എന്‍ന്യൂസിന്‍റെ റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഈ മോഡലിന് പേര്.

2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തില്‍ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക. ദക്ഷിണ കൊറിയയില്‍ ഒക്ടോബർ 25ന് ഫോണ്‍ എത്തും എന്നാണ് എഫ്എന്‍ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

സാംസങ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അഭ്യൂഹങ്ങള്‍. വെറും 10 എംഎം മാത്രമായിരിക്കും ഇതിന്‍റെ കട്ടി.

മുമ്പിറങ്ങിയ ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ കട്ടി 121 മില്ലിമീറ്ററായിരുന്നു. 6.5 ഇഞ്ച് എക്സ്‍ടേണല്‍ ഡിസ്പ്ലെയും 8 ഇഞ്ച് ഇന്‍റേണല്‍ ഡിസ്പ്ലെയുമാണ് സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷനില്‍ വരിക.

കറുത്ത നിറത്തില്‍ വരുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാകും എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

X
Top