കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട് തലശ്ശേരിയിൽആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നു

സാംസംഗ് ഇന്നൊവേഷന്‍ കാംപസ്: എഐയിലും കോഡിംഗിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

കൊച്ചി: സാംസംഗ് ഇന്നൊവേഷന്‍ കാംപസ് (എസ്‌ഐസി) എന്ന ഡിജിറ്റല്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി, ഹൈദരാബാദിലെ എന്‍എസ്‌ഐസി ടെക്‌നിക്കല്‍ സര്‍വീസ് സെന്ററില്‍ 450 വിദ്യാര്‍ത്ഥികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), കോഡിംഗ് & പ്രോഗ്രാമിംഗ് മേഖലകളില്‍ വിജയകരമായി പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി. യുവാക്കള്‍ക്ക് വ്യവസായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള അത്യാധുനിക സാങ്കേതിക നൈപുണ്യങ്ങള്‍ നല്‍കുകയാണ് സാംസംഗ് ഇന്നൊവേഷന്‍ കാംപസിന്റെ ലക്ഷ്യം.

ഘടനാപരമായ പരിശീലനം, പ്രായോഗിക പഠനം, പ്രോജക്റ്റ് അധിഷ്ഠിത പരിശീലനം എന്നിവയിലൂടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തില്‍ തൊഴില്‍ യോഗ്യത വര്‍ധിപ്പിക്കാനാണ് പദ്ധതി. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ എന്‍എസ്‌ഐസി ഹൈദരാബാദ് സെന്റര്‍ മേധാവി രാജീവ്‌നാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് യുവജന നൈപുണ്യ വികസനത്തില്‍ തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം എന്‍എസ്‌ഐസി ഹൈദരാബാദില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ 450 പേരില്‍ 100 പേര്‍ എഐയില്‍ അഡ്വാന്‍സ്ഡ് പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍, 350 പേര്‍ കോഡിംഗ് & പ്രോഗ്രാമിംഗ് പരിശീലനം നേടി. വ്യവസായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയ പ്രായോഗിക പാഠ്യ പദ്ധതിയാണ് പരിശീലനത്തിന് നല്‍കിയത്.

2025-ല്‍ രാജ്യത്താകമാനം 20,000 യുവാക്കളെ പരിശീലിപ്പിക്കാനുള്ള സാംസംഗിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് ഹൈദരാബാദ് പദ്ധതി. സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുമായി ചേര്‍ന്ന് രാജ്യത്തെ നൈപുണ്യ കുറവ് നികത്താനും സാങ്കേതിക നവീകരണ സംസ്‌കാരം വളര്‍ത്താനും എസ്‌ഐസി സഹായിക്കുന്നു.

X
Top