‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

സാംസങ്ങിന് ആദ്യ വനിത മേധാവി

ന്യൂഡൽഹി: കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് ഒരു സ്ത്രീയെ നിയമിച്ച് സാംസങ് ഇലക്ട്രോണിക്സ്. സ്മാർട് ഫോൺ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സാംസങ് ഡിവൈസ് എക്സ്പീരിയൻസ് ഡിവിഷന്റെ ആഗോള മാർക്കറ്റിങ് സെന്റർ പ്രസിഡന്റായി ലീ യങ് ഹീ ചുമതലയേൽക്കും.

ലീ 2007 മുതൽ സാംസങ്ങിൽ പ്രവർത്തിച്ചുവരികയാണ്. 2012ൽ വൈസ് പ്രസിഡന്റായി. സാംസങ് ഗാലക്സി ഫോണുകൾ വിപണിയിൽ ശക്തമായ സാന്നിധ്യമായതിനു പിന്നിൽ ലീയുടെ പങ്ക് നിസ്തുലമാണ്. ലീ സാംസങ് സ്ഥാപക കുടുംബത്തിൽ നിന്നല്ല എന്ന പ്രത്യേകതയുമുണ്ട്.

X
Top