Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

മൂന്ന് ലക്ഷം ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് കോഗ്നിസെന്റ്

മുംബൈ: ഐ.ടി മേഖല പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് കോഗ്നിസെന്റ്. മൂന്ന് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് വർധിപ്പിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പള വർധന. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കോഗ്നിസെന്റ് ശമ്പളം വർധിപ്പിക്കുന്നത്.

കോഗ്നിസെന്റിന്റെ ചീഫ് പീപ്പിൾസ് ഓഫീസർ റെബേക്ക് ഷെമിറ്റ് വിരമിക്കാനിരിക്കെയാണ് കമ്പനി ശമ്പളം വർധിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് റെബേക്ക സ്ഥാനമൊഴിയുന്നത്. ശമ്പള വർധനവ് സംബന്ധിച്ച് കമ്പനി സി.ഇ.ഒ രവികുമാർ ജീവനക്കാർക്ക് കുറിപ്പും കൈമാറിയിട്ടുണ്ട്.

ടെക് മേഖലയിൽ പിരിച്ചുവിടൽ വ്യാപകമാവുമ്പോഴാണ് ശമ്പള വർധനവുമായി കോഗ്നിസെന്റ് രംഗത്തെത്തുന്നതെന്നത് ശ്രദ്ധേയമാണ്.

നേരത്തെ ഐ.ടി ഭീമനായ ടി.സി.എസും ശമ്പളം വർധിപ്പിച്ചിരുന്നു. 12 മുതൽ 15 ശതമാനം വരെ ശമ്പള വർധനയാണ് ടി.സി.എസ് വരുത്തിയത്. കാമ്പസുകളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നവരുടെ ശമ്പളം വർധിപ്പിക്കുമെന്നും ടി.സി.എസ് അറിയിച്ചിരുന്നു.

യുഎസിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ സമീപകാല തകര്‍ച്ചയും കാലാവസ്ഥ വരണ്ടതാക്കി. ലയനങ്ങളും ഏറ്റെടുക്കലുകളും 21 ശതമാനം താഴ്ന്ന് 4.4 ബില്യണ്‍ ഡോളറിലാണുള്ളത്.

X
Top