ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ടെറാഫാസ്റ്റ് നെറ്റ്‌വർക്ക്സിനെ ഏറ്റെടുത്ത് സാക്‌സോഫ്റ്റ്

മുംബൈ: ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയായ ടെറാഫാസ്റ്റ് നെറ്റ്‌വർക്ക്സിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ച് സാക്‌സോഫ്റ്റ് ലിമിറ്റഡ്. കമ്പനി അതിന്റെ അനുബന്ധ സ്ഥാപനമായ ത്രീസിക്‌സ്റ്റി ലോജിക്ക ടെസ്റ്റിംഗ് സർവീസസ് വഴിയാണ് നിർദിഷ്ട ഏറ്റെടുക്കൽ നടത്തിയത്.

ക്ലൗഡ് എഞ്ചിനീയറിംഗ് സൊല്യൂഷനുകളിൽ ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള ഒരു ഐടി കൺസൾട്ടിംഗ് സേവന ദാതാവാണ് ടെറാഫാസ്റ്റ്. ഇത് ക്ലൗഡ്, കണ്ടെയ്‌നറൈസേഷൻ, ഡെവഓപ്‌സ്, വെർച്വലൈസേഷൻ തുടങ്ങി വിവിധ വ്യവസായ വിഭാഗങ്ങൾക്ക് വിപുലമായ സാങ്കേതിക സേവനങ്ങൾ നൽകുന്നു.

ഈ ഏറ്റെടുക്കലോടെ ടെറാഫാസ്റ്റ് നെറ്റ്‌വർക്ക്സ് സാക്‌സോഫ്റ്റിന്റെ ഒരു സ്റ്റെപ്പ് ഡൗൺ സബ്‌സിഡിയറിയായി മാറി. ഒരു ആഗോള ഐടി സേവന കൺസൾട്ടിങ് കമ്പനിയാണ് സാക്‌സോഫ്റ്റ് ലിമിറ്റഡ്. കമ്പനി വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ ബിസിനസ് ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ, ഡാറ്റ വെയർഹൗസിംഗ്, ഡാറ്റ ഇന്റഗ്രേഷൻ, ആപ്ലിക്കേഷൻ മൈഗ്രേഷൻ, സൊല്യൂഷൻ ഫ്രെയിംവർക്കുകൾ എന്നിവ ഉൾപ്പെടുന്നു.

X
Top