തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

സെപ്തംബറോടെ ചിപ്പ് നിര്‍മ്മാണം ആരംഭിക്കാന്‍ സഹസ്ര

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ആസ്ഥാനമായുള്ള സഹസ്ര ,സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യം മെമ്മറി ചിപ്പുകളുടെ വാണിജ്യ ഉല്‍പാദനം ആരംഭിക്കും. സിഇഒ വരുണ്‍ മന്‍വാനി അറിയിക്കുന്നു. ഇതോടെ ഇന്ത്യയില്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കമ്പനിയായി സഹസ്ര മാറും.

യുഎസ്  ഭീമനായ മൈക്രോണും ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണം ആരംഭിക്കാനിരിക്കയാണ്. സഹസ്ര  അതിന്റെ അര്‍ദ്ധചാലക അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് ഭിവാഡി ജില്ലയിലാണ് സ്ഥാപിച്ചിരിക്കുന്നത്്. തുടക്കത്തില്‍  അവിടെ നിന്ന് മൈക്രോ എസ്ഡി കാര്‍ഡുകള്‍, ചിപ്പ്-ഓണ്‍-ബോര്‍ഡ് മുതലായ അടിസ്ഥാന മെമ്മറി ഉല്‍പ്പന്നങ്ങള്‍ പാക്കേജുചെയ്യും.

 പിന്നീട് ഇന്റേണല്‍ മെമ്മറി ചിപ്പുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ നൂതന പാക്കേജിംഗിലേക്ക് നീങ്ങും. ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ (സ്‌പെക്‌സ്) ഭാഗമാണ് സഹസ്ര. അതുകൊണ്ട് തന്നെ കമ്പനിയ്ക്ക്  മൂലധന ചെലവിന്റെ 25 ശതമാനം സാമ്പത്തിക പ്രോത്സാഹമായി ലഭ്യമാകും.

സ്വന്തമായി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന മൈക്രോണില്‍ നിന്ന് വ്യത്യസ്തമായി, സഹസ്ര ഒരു ഔട്ട്‌സോഴ്‌സ്ഡ് അര്‍ദ്ധചാലക അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒസാറ്റ്) കമ്പനിയാണ്.അതായത് മറ്റ് ബ്രാന്‍ഡുകള്‍ക്കായി ചിപ്പുകള്‍ അസംബിള്‍ ചെയ്യുകയും പാക്കേജുചെയ്യുകയും ചെയ്യുന്നു.

X
Top