
മുംബൈ: സാഗ്‌ള്‍ പ്രീ പെയിഡ് ഓഷ്യന്‍ സര്‍വീസസിന്റ ഐപിഒ ഇന്ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
156-164 രൂപയാണ് ഓഫര്‍ വില. 90 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ വഴി 1964 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി 392 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 164 കോടി രൂപയുമാണ് സമാഹരിക്കുന്നത്.
പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വിറ്റഴിക്കുന്നത്.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.






