കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

കെ.വി.വിഷ്ണു രാജുവിനെ ചെയർമാനായി നിയമിച്ച് സാഗർ സിമന്റ്‌സ്

മുംബൈ: കാളിഡിണ്ടി വെങ്കിട വിഷ്ണു രാജുവിനെ കമ്പനിയുടെ ചെയർമാനായി നിയമിച്ചതായി പ്രഖ്യാപിച്ച് സിമന്റ് നിർമ്മാതാക്കളായ സാഗർ സിമന്റ്‌സ്. 2022 സെപ്റ്റംബർ 24 മുതൽ നിയമനം പ്രാബല്യത്തിൽ വന്നതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

മുമ്പ് കെ.താണുപിള്ള ആയിരുന്നു കമ്പനിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായതിനാലാണ് കെ.വി.വിഷ്ണു രാജുവിനെ ചെയർമാനായി നിയമിക്കാൻ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയത്.

കെ.വി.വിഷ്ണു രാജു നിലവിൽ അഞ്ജനി വിഷ്ണു അലൈഡ് സർവീസസിന്റെ ബോർഡിൽ മുഴുവൻ സമയ ഡയറക്ടറാണ്. കൂടാതെ 1999 മുതൽ 2014 വരെ അഞ്ജനി പോർട്ട്‌ലാൻഡ് സിമന്റ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുൻനിര സിമന്റ് നിർമ്മാതാക്കളിൽ ഒന്നാണ് സാഗർ സിമന്റ്സ്. കഴിഞ്ഞ പാദത്തിൽ കമ്പനി 7.22 കോടിയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ബിഎസ്ഇയിൽ സാഗർ സിമന്റ്‌സിന്റെ ഓഹരികൾ 3.88 ശതമാനം ഇടിഞ്ഞ് 197.05 രൂപയിലെത്തി.

X
Top