ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ പ്രാഥമികവിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടുന്ന 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ സർക്കാർ ഏപ്രിൽ 25-ന് പുറപ്പെടുവിച്ച പ്രാഥമികവിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇതിന്റെ ഭാഗമായുള്ള അനുബന്ധറിപ്പോർട്ടുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കറിൽ കുറയാതെ ഭൂമി മതിയാകും എന്നിരിക്കെ ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനെന്നതിൽ വ്യക്തതവരുത്താൻ സർക്കാരിനായില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.

സാമൂഹികാഘാത പഠനറിപ്പോർട്ട് (എസ്‌ഐഎ), ഇതുപരിശോധിച്ച വിദഗ്ധസമിതി റിപ്പോർട്ട്, ഇതിനു തുടർച്ചയായുള്ള സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവുസംബന്ധിച്ച ഭാഗങ്ങളും ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമികവിജ്ഞാപനവുമാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ് ഫയൽചെയ്ത ഹർജിയിലാണ് ഉത്തരവ്.

2013-ലെ നിയമപ്രകാരം ഒരു പദ്ധതിക്കായി ആവശ്യമുള്ള കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കുറഞ്ഞ അളവ് (bare-minimum) ഭൂമി എത്രയെന്ന് നിശ്ചയിക്കാൻ വീണ്ടും സാമൂഹികാഘാതപഠനം നടത്തണം. പഠനസംഘത്തിൽ വിമാനത്താവളപദ്ധതിയെക്കുറിച്ച് അറിവുള്ള സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തുന്നത് അഭികാമ്യമാണെന്നും കോടതി പറഞ്ഞു.

കേരളത്തിൽ കണ്ണൂർ വിമാനത്താവളത്തിനുമാത്രമാണ് 2300 ഏക്കർ ഭൂമിയുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് യഥാക്രമം 1300, 700, 373 ഏക്കർവീതം ഭൂമിയാണുള്ളത്. 2570 ഏക്കർ ഭൂമിയേറ്റെടുക്കുന്നത് എന്തിനാണെന്നതിൽ എസ്‌ഐഎ റിപ്പോർട്ടിലും വ്യക്തമായ ഉത്തരമില്ല.

ഭാവിവികസനത്തിനാണെന്നാണ് സർക്കാർവാദം. എന്നാൽ, വികസനപദ്ധതികൾ എന്തൊക്കെയാണെന്നോ എത്രഭൂമി വേണമെന്നോ വിശദീകരിക്കാനായില്ലെന്ന് കോടതി പറഞ്ഞു.

X
Top