
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയുമായി ബന്ധപ്പെട്ട പുതിയ തീരുമാനം നിലവിലെ എച്ച് വണ്‍ ബി വിസക്കാരേയും പുതുക്കുന്നവരേയും ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഇവര്‍ 1 ലക്ഷം ഡോളര്‍ നല്‍കേണ്ടതില്ല. ഈ ഫീസ് പുതിയ അപേക്ഷകര്‍ക്കായിരിക്കും ബാധകം.
മാത്രമല്ല, ഇത് വാര്‍ഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കലോലിന്‍ ലെവിറ്റ് പറഞ്ഞു. നിലവിലെ എച്ച് വണ്‍ ബി വിസ ഉടമകളെ പുതിയ നടപടി ബാധിക്കില്ല. അവര്‍ക്ക് യഥേഷ്ടം രാജ്യത്ത് താമസിക്കുകയും പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്യാം.
കഴിഞ്ഞദിവസമാണ് എച്ച് വണ്‍ ബി വിസാ ഫീസ് കുത്തനെ കൂട്ടി പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ഫീസ് ഒരു ലക്ഷം ഡോളര്‍ (88 ലക്ഷം) രൂപ വരെയാക്കി. യുഎസില്‍ ജോലിചെയ്യാന്‍ പ്രൊഫഷണലുകളെ സഹായിക്കുന്ന പ്രധാന വിസയാണിത്. മാത്രമല്ല, എച്ച് വണ്‍ ബി വിസ നേടുന്നവരില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്.
ചൈനയാണ് രണ്ടാമത് 11.7 ശതമാനം. നിലവില്‍ എച്ച് 1 ബി വിസയ്്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം ) വരെയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് വലിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. താല്‍ക്കാലികമായി രാജ്യം വിട്ട എച്ച് വണ്‍ ബി വിസക്കാരോട് അടിയന്തരമായി തിരിച്ചെത്താന്‍ കമ്പനികള്‍ ആവശ്യപ്പെട്ടതോടെയാണിത്.
മറ്റുള്ളവര്‍ രാജ്യം വിടരുതെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി വൈറ്റ് ഹൗസ് രംഗത്തെത്തി.






