പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

റഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്

മുംബൈ: ഇന്ത്യയിലേക്ക് റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ വരവുകുറയുന്നു. ഡിസംബറിൽ മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്കെത്താനുള്ള സാധ്യതയാണ് പറയുന്നത്. നവംബർ 21-ന് അമേരിക്കയുടെ ഉപരോധം പ്രാബല്യത്തിലാകുന്നതിനു മുൻപായി ഇന്ത്യൻ എണ്ണസംസ്കരണ കമ്പനികൾ പരമാവധി എണ്ണ ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ഇത് നവംബറിൽ റഷ്യൻ എണ്ണയുടെ വരവുകൂട്ടുകയും ചെയ്തു.

യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ എണ്ണയ്ക്കെതിരേ ബ്രിട്ടനും യൂറോപ്യൻ യൂണിയനും അമേരിക്കയും ഉപരോധം കടുപ്പിച്ചിട്ടുണ്ട്. റഷ്യയിലെ പ്രധാന എണ്ണയുത്പാദകരായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം കൊണ്ടുവന്നതാണ് ഇന്ത്യയിലേക്കുള്ള എണ്ണവരവിനെ ബാധിച്ചത്. നവംബർ 21-നു ശേഷം ഈ കമ്പനികളുമായുള്ള ഇടപാടുകൾ ഇന്ത്യൻകമ്പനികൾ മരവിപ്പിച്ചിരിക്കുകയാണ്. റഷ്യൻ എണ്ണ കൈകാര്യം ചെയ്യുന്ന റിഫൈനറികളിൽനിന്നുള്ള ഉത്പന്നങ്ങൾ ജനുവരി 21 മുതൽ സ്വീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിക്കഴിഞ്ഞു.

അമേരിക്കയുടെ പുതിയ ഉപരോധം ഏറെ ജാഗ്രതയോടെയാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ കൈകാര്യം ചെയ്യുന്നത്. ഡിസംബറിൽ ഇന്ത്യയിലേക്ക് ദിവസം 6.5 ലക്ഷം വീപ്പ വരെ എണ്ണ റഷ്യയിൽനിന്ന് എത്താനിടയുണ്ടെന്നാണ് സൂചന. നയാര എനർജി ഉൾപ്പെടെയുള്ള കമ്പനികളാണ് ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്നത്.

എണ്ണ നീക്കം നിരീക്ഷിക്കുന്ന കെപ്ലറിന്റെ കണക്കനുസരിച്ച് ഈ മാസം ദിവസം 18.7 ലക്ഷം വീപ്പ എണ്ണ ഇന്ത്യയിലെത്തിയതായാണ് കണക്ക്. ഒക്ടോബറിലിത് 16.5 ലക്ഷം വീപ്പയായിരുന്നു. എണ്ണവിതരണ കമ്പനികൾ ഉപരോധം പ്രാബല്യത്തിലാകുന്നതിനു മുൻപ് പരമാവധി എണ്ണയെത്തിക്കാൻ ശ്രമിച്ചതാണ് നവംബറിൽ റഷ്യൻ എണ്ണവരവു കൂട്ടിയത്.

പുതിയ സാഹചര്യത്തിൽ മിക്ക ഇന്ത്യൻകമ്പനികളും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയിട്ടുണ്ട്. മാംഗ്ലൂർ റിഫൈനറി, ഹിന്ദുസ്ഥാൻ പെട്രോളിയം, മിത്തൽ എനർജി എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഉപരോധമില്ലാത്ത കമ്പനികളിൽനിന്ന് ചെറിയ അളവിൽ എണ്ണ വാങ്ങുന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും പറഞ്ഞിട്ടുണ്ട്.

X
Top