
ന്യൂഡല്‍ഹി: മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ പ്രകടനം മികച്ചതായിരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രൂപയുടെ മൂല്യം ആജീവനാന്ത താഴ്ച വരിച്ച പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് കറന്‍സികളെപ്പോലെ രൂപ ചാഞ്ചാട്ടത്തിനിരയായില്ല.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതില്‍ അധികൃതര്‍ വിജയിച്ചുവെന്നും അവര്‍ പറഞ്ഞു. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡോളര്‍ സൂചികയില്‍ വര്‍ധനവുണ്ടായി. ഇതോടെ രൂപ ഇടിയുകയായിരുന്നു.
വിദേശ നിക്ഷേപകര്‍ അറ്റവില്‍പ്പനക്കാരയതും ഇന്ത്യന്‍ കറന്‍സിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഡോളര്‍ വില്‍പ്പന നടത്തി അധികമിടിവ് പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കായിട്ടുണ്ട്. നിലവില്‍ 81.26 നിരക്കിലാണ് ഡോളറിനെതിരെ രൂപയുള്ളത്.
എക്കാലത്തേയും കുറഞ്ഞ നിരക്കാണിത്. മറ്റെല്ലാ കറന്‍സികളും ഡോളറിനെതിരെ തകര്‍ച്ച വരിച്ചു.






