8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രൂപയുടെ തകര്‍ച്ച: ഡോളര്‍ വാരിക്കൂട്ടി ആര്‍ബിഐ

മുംബൈ: വിദേശനാണ്യ വിപണിയില്‍ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആർബിഐ വീണ്ടും ഡോളര്‍ വാങ്ങല്‍ ശക്തമാക്കുന്നു. ജനുവരി മാസത്തില്‍ 2.52 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ വിപണിയില്‍ നിന്ന് സ്വന്തമാക്കിയത്.

ഡിസംബറില്‍ വിപണിയില്‍ 10 ബില്യണ്‍ ഡോളറിന്റെ മൊത്തം വില്‍പ്പന നടത്തിയ സ്ഥാനത്താണിത്. കേന്ദ്ര ബാങ്കിന്റെ ഈ അപ്രതീക്ഷിത ചുവടുമാറ്റം. ഏകദേശം 28 ബില്യണ്‍ ഡോളര്‍ വാങ്ങുകയും 25.47 ബില്യണ്‍ ഡോളര്‍ വില്‍ക്കുകയും ചെയ്തതിലൂടെ രൂപയുടെ മൂല്യത്തില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടം കുറയ്ക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ജനുവരി 30-ന് ഡോളറിനെതിരെ 91.9875 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപ എത്തിയിരുന്നു.

അമേരിക്കയുമായുള്ള വ്യാപാര സ്തംഭനവും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇന്ത്യന്‍ കറന്‍സിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജനുവരിയില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 2.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

നിലവില്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളും അത് ഉയര്‍ത്തുന്ന അപകടസാധ്യതകളും രൂപയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ചെറിയൊരു തിരിച്ചുവരവ് നടത്തിയെങ്കിലും, ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ മൂല്യം ഡോളറിന് 94 രൂപ എന്ന നിരക്കിലേക്ക് താഴുകയാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം നിയന്ത്രിക്കാനായി ആര്‍ബിഐ സ്‌പോട്ട്, ഫോര്‍വേഡ് മാര്‍ക്കറ്റുകളില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് കേന്ദ്രബാങ്ക് പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ അവസാനത്തോടെ ആര്‍ബിഐയുടെ മൊത്തം ഫോര്‍വേഡ് ഡോളര്‍ വില്‍പ്പന 67.37 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുകയാണ്. നവംബറില്‍ ഇത് 62.35 ബില്യണ്‍ ഡോളറായിരുന്നു.

രൂപയുടെ മൂല്യം ഇനിയും ഇടിയാതിരിക്കാന്‍ വിദേശനാണ്യ ശേഖരം കരുത്തുറ്റതാക്കുകയും വിപണിയില്‍ കൃത്യസമയത്ത് ഇടപെടുകയും ചെയ്യുന്ന തന്ത്രപരമായ നീക്കമാണ് കേന്ദ്ര ബാങ്ക് ഇപ്പോള്‍ തുടരുന്നത്. വരും മാസങ്ങളില്‍ ആഗോള സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ആര്‍ബിഐ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

X
Top