
കോട്ടയം: ഒരാഴ്ചയ്ക്കുള്ളില്‍ റബര്‍ വില ഉയര്‍ന്ന് ആര്‍എസ്എസ് നാല് ഗ്രേഡിന് 189 രൂപയിലെത്തി. ഗ്രേഡ് അഞ്ചിന് വില 165.50. റബറിന് ക്ഷാമം തുടരുന്നതിനാല്‍ ഇന്നലെ 190 രൂപയ്ക്ക് വ്യാപാരം നടന്നു.
അവസാനം ഈ നിരക്കില്‍ വിലയെത്തിയത് 2021 നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമാണ്. വിദേശത്തുനിന്നു റബര്‍ വരുന്നതില്‍ താമസം നേരിടുന്നതിനാല്‍ ടയര്‍ വ്യവസായികള്‍ അഭ്യന്തര വിപണിയില്‍നിന്ന് കൂടുതല്‍ ചരക്ക് വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ട്.
മഴക്കെടുതിയില്‍ ഉത്പാദനം കുറഞ്ഞതും വില മെച്ചപ്പെടാന്‍ കാരണമായി. അടുത്തയാഴ്ചയോടെ വില 200ല്‍ എത്തുമെന്നാണ് വിലയിരുത്തല്‍.