
മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ ബ്രോക്കറേജ്, എക്സ്ചേഞ്ച് ഓഹരികളെ ബാധിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം ഏകദേശം 1.75 ലക്ഷം കോടി രൂപ. ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിനുള്ള സെബി നടപടികളെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എകസ്ചേഞ്ച് ഓഹരി (ബിഎസ്ഇ) 29 ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഓഹരി 22 ശതമാനവും ഇടിവ് നേരിടുകയായിരുന്നു.
ഇതോടെ നിക്ഷേപകര്‍ക്ക് യഥാക്രമം 35,000 കോടി രൂപയും 1.4 ലക്ഷം കോടി രൂപയും നഷ്ടമായി.
എയ്ഞ്ചല്‍ വണ്‍, നുവാമ, ഐഐഎഫ്എല്‍ തുടങ്ങി മറ്റ് ബ്രോക്കറേജ് ഓഹരികള്‍ ഏകദേശം 1.06 ലക്ഷം കോടി രൂപയും നഷ്ടപ്പെടുത്തി. സെബി ഏര്‍പ്പെടുത്തിയ വീക്കിലി എക്സ്പയറിയുടെ ആവൃത്തി കുറയ്ക്കല്‍, ട്രേഡിംഗ് ലോട്ടുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുക, ഓപ്ഷന്‍ പ്രീമിയങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കുക, തുടങ്ങിയ നടപടികളാണ് ഓഹരികളെ ബാധിച്ചത്.
ഡെറിവേറ്റീവ്സ് വിഭാഗത്തിലെ 91% വ്യക്തിഗത വ്യാപാരികള്‍ക്കും പണം നഷ്ടപ്പെട്ടുവെന്നും, ഓരോ വ്യാപാരിക്കും ശരാശരി 1.1 ലക്ഷം രൂപ നഷ്ടമുണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സെബി നടപടി. ഈ പ്രവണത ചൂതാട്ടത്തിന് സമാനമാണെന്ന് റെഗുലേറ്റര്‍ വിലയിരുത്തുന്നു.




