നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

933 കോടി സമാഹരിക്കാൻ റിലയൻസ് പവറിന് അനുമതി

മുംബൈ: 933 കോടി രൂപ സമാഹരിക്കാൻ റിലയൻസ് പവറിന് ബോർഡിൻറെ അനുമതി ലഭിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ വാർഡെ പാർട്‌ണേഴ്‌സിന്റെ ഒരു ഗ്രൂപ്പ് കമ്പനിയിൽ നിന്ന് ഇക്വിറ്റി ഇൻഫ്യൂഷൻ വഴി 933 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് ആർ‌പി‌എല്ലിന് ബോർഡിന്റെ അനുമതി ലഭിച്ചത്.

1,200 കോടി രൂപയുടെ കടം സമാഹരിക്കാൻ കമ്പനി വാർഡെ പാർട്ണേഴ്സുമായി കരാറിൽ ഏർപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഒപ്പം വിദേശ നിക്ഷേപകരായ വിഎഫ്‌എസ്‌ഐ ഹോൾഡിംഗ്‌സിന് പ്രിഫറൻഷ്യൽ അലോട്ട്‌മെന്റിലൂടെ 600 ദശലക്ഷം ഓഹരികൾ അനുവദിക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

കൂടാതെ വിദേശ കറൻസി കൺവെർട്ടബിൾ ബോണ്ടുകൾ (എഫ്‌സി‌സി‌ബി) ഇഷ്യൂ ചെയ്യാൻ ആർ‌പി‌എൽ പദ്ധതിയിടുന്നു. അതിനായി ഓഹരി ഉടമകളുടെ അംഗീകാരം നേടുന്നതിന് സ്ഥാപനം ഒരു ഇ‌ജി‌എമ്മും വിളിച്ചിട്ടുണ്ട്.

X
Top