അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

റോസ്ഗര്‍ മേള: നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡല്ഹി: സര്ക്കാര് ജോലിയിലേക്ക് ഉദ്യോഗാര്ഥികളെ നിയമിക്കുന്ന റോസ്ഗര് മേള പദ്ധതിയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേന്ദ്രസര്ക്കാരിലെയും സംസ്ഥാനസര്ക്കാരിന്റെയും വിവിധ വകുപ്പുകളിലേക്കാണ് നിയമനം.

ചൊവ്വാഴ്ച ഇവര്ക്ക് നിയമന ഉത്തരവ് നല്കുന്നതിനൊപ്പം ഇവരെ വെര്ച്വലായി പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായിട്ടാണ് റോസ്ഗാര് മേള സംഘടിപ്പിക്കുന്നത്.

രാജ്യത്തെ നാല്പ്പത്തിയഞ്ച് മേഖലകളിലാണ് നിലവില് നിയമനം. ഗ്രാമീണ് ഡാക് സേവക്, ടിക്കറ്റ് ക്ലര്ക്ക്, ജൂനിയര് ക്ലര്ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര് അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷന് ഓഫീസര്, ലോവര് ഡിവിഷന് ക്ലര്ക്ക്, സബ് ഡിവിഷണല് ഓഫീസര്, ടാക്സ് അസിസ്റ്റന്റ് മുതലായ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ നിയമിച്ചത്.

കേന്ദ്രസര്ക്കാരിലുള്പ്പടെയുള്ള ഒഴിവുള്ള തസ്തികകള് നികത്തുന്നതിന്റെ ഭാഗമായാണ് റോസ്ഗര് മേള പദ്ധതിയാരംഭിച്ചത്.

X
Top