ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ത്രൈമാസത്തിൽ 74 കോടിയുടെ ലാഭം നേടി റൂട്ട് മൊബൈൽ

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ റൂട്ട് മൊബൈലിന്റെ ഏകീകൃത അറ്റാദായം 74.53% ഉയർന്ന് 73.60 കോടി രൂപയായി വർദ്ധിച്ചു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 0.51 ശതമാനം ഇടിഞ്ഞ് 1,325.15 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 82.27 കോടി രൂപയാണ്, ഇത് മുൻ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 50.42 കോടി രൂപയിൽ നിന്ന് 63.17 ശതമാനം വളർച്ച രേഖപ്പെടുത്തി. കൂടാതെ രണ്ടാം പാദത്തിൽ ഇബിഐടിഡിഎ 109.4 കോടി രൂപയായി മെച്ചപ്പെട്ടു.

കമ്പനിയുടെ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഓഹരിക്ക് 3 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് തീയതി 2 നവംബർ 2022 ആണ്. അതേപോലെ കമ്പനി മാസിവിയൻ എസ്.എ.എസ് എന്ന പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം രൂപികരിച്ചു. ഈ ഉപസ്ഥാപനം എസ്എംഎസ് സേവനങ്ങളും മറ്റ് അനുബന്ധ ഓമ്‌നി ചാനൽ കമ്മ്യൂണിക്കേഷൻ സേവനങ്ങളും നൽകുന്ന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഒരു ക്ലൗഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം സേവന ദാതാവാണ് റൂട്ട് മൊബൈൽ. കമ്പനി സന്ദേശമയയ്‌ക്കൽ, വോയ്‌സ്, ഇമെയിൽ, എസ്എംഎസ് ഫിൽട്ടറിംഗ്, അനലിറ്റിക്‌സ് എന്നി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top