പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

റിലയബിള്‍ ഡാറ്റ സര്‍വീസസിലെ ഓഹരികള്‍ വിറ്റഴിച്ച് രോഹിത് ശര്‍മ്മ

മുംബൈ: റിലയബിള്‍ ഡാറ്റ സര്‍വീസസിലെ 0.5 ശതമാനം ഓഹരി പങ്കാളിത്തം ഓഫ് ലോഡ് ചെയ്തിരിക്കയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ.  53,200 ഓഹരികളാണ് ശര്‍മ്മ വില്‍പന നടത്തിയത്.

ഓഹരിയൊന്നിന് 163.91 രൂപ നിരക്കില്‍ 87.2 ലക്ഷം രൂപയുടേതായിരുന്നു ഇടപാട്. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയായി. 2023 ലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം 1,03,200 ഓഹരികള്‍ അഥവാ 1 ശതമാനം പങ്കാളിത്തമാണ് താരത്തിനുണ്ടായിരുന്നത്.

നടപ്പ് വര്‍ഷത്തില്‍ സ്റ്റോക്ക് 73.2 ശതമാനം നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് സെഷനുകളില്‍ വളര്‍ച്ച നേടിയ ഓഹരി വെള്ളിയാഴ്ച മാത്രം 6.73  ശതമാനമാണുയര്‍ന്നു. 6.73 ശതമാനം നേട്ടമുണ്ടാക്കിയ അഡ്വാന്‍സ്ഡ് എന്‍സൈം ടെക്ക് ഓഹരികളാണ് ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ഓഹരി.

പൊലുനിന്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ് സ്‌മോല്‍ക്യാപ് ഫണ്ട് 12.20.938 ഓഹരികള്‍ (1.1 ശതമാനം സ്‌റ്റേക്ക്) 44.22 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണിത്.

X
Top