
വാഷിങ്ടണ്‍ ഡിസി: പ്രമുഖ ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റ്, ആന്ത്രോപിക്ക് എന്നിവയുടെ ഉപദേശക സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തിരിക്കയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക്. ഉത്തരവാദിത്ത എഐയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും പ്രതിഫലം പറ്റില്ലെന്നും സുനക് അറിയിച്ചു.
പ്രവര്‍ത്തനപരമായ തീരുമാനങ്ങളോ കമ്പനി മാനേജ്‌മെന്റോ ഉപദേശക റോളില്‍ ഉള്‍പ്പെടുന്നില്ല. പകരം, സര്‍ക്കാരുകള്‍ക്കും എഐ കമ്പനികള്‍ക്കും എങ്ങനെ സഹകരിക്കാനാകുമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കും. തെറ്റായ വിവരങ്ങള്‍, തൊഴില്‍ സ്ഥാനചലനം, അല്‍ഗോരിതം ബയസ് എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് എഐ ഉയര്‍ത്തുന്നത്.
എഐ സുരക്ഷാ ഉച്ചകോടി 2022 ല്‍ സുനക്ക് സംഘടിപ്പിച്ചിരുന്നു. എഐ സംവിധാനങ്ങളുടെ അപകടസാധ്യതകളും നിയന്ത്രണങ്ങളുടെ ആവശ്യകതയും ചര്‍ച്ച ചെയ്ത ഉച്ചകോടിയില്‍ ആഗോള നേതാക്കളും ശാസ്ത്രജ്ഞരും എക്സിക്യൂട്ടീവുകളും പങ്കെടുത്തു.