
മുംബൈ: ജിയോ, റീട്ടൈയ്ല്‍ ബിസിനസുകളുടെ പിന്‍ബലത്തില്‍ ശക്തമായ രണ്ടാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6827 കോടി രൂപയുടെ അധിക ചെലവുകളുണ്ടായിട്ടും കമ്പനിയുടെ മൊത്തം അറ്റാദായം 14.3 ശതമാനം ഉയര്‍ന്ന് 22092 കോടി രൂപയായി.
ജിയോ, റീട്ടെയ്ല്‍ ബിസിനസുകളുടെ ഇരട്ട അക്ക വളര്‍ച്ച, മൊത്തം വരുമാനത്തെ 10 ശതമാനമുയര്‍ത്തിയപ്പോള്‍ എബിറ്റ 14.6 ശതമാനം ഉയര്‍ന്നു. യഥാക്രമം 2.58 ലക്ഷം കോടി രൂപയും 50367 കോടി രൂപയും. മാര്‍ജിന്‍ 80 ബിപിഎസ് ഉയര്‍ന്ന് 17.8 ശതമാനമായിട്ടുണ്ട്.
കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് മികച്ച പ്രകടനം തുടര്‍ന്നു. 12.8 ശതമാനം നേട്ടത്തില്‍ 7379 കോടി രൂപയാണ് ജിയോ നേടിയ അറ്റാദായം. വരുമാനം 14.9 ശതമാനമുയര്‍ന്ന് 42652 കോടി രൂപയായപ്പോള്‍ എബിറ്റയില്‍ 17.7 ശതമാനം വര്‍ദ്ധനവ് കണ്ടു. പ്രതിമാസ എആര്‍പിയു (ശരാശരി വ്യക്തി ഉപഭോക്തൃ വരുമാനം) 211.4 രൂപയാണ്. നേരത്തെയിത് 19.5 രൂപയായിരുന്നു.
റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ്, അറ്റാദായം 21.9 ശതമാനവും വരുമാനം 18 ശതമാനവുമുയര്‍ത്തി. യഥാക്രമം 3457 കോടി രൂപയും 90018 കോടി രൂപയുമാണ് അറ്റാദായവും വരുമാനവും. എബിറ്റ 16.5 ശതമാനമുയര്‍ന്നപ്പോള്‍ കൂട്ടിച്ചേര്‍ത്ത സ്‌റ്റോറുകളുടെ എണ്ണം 412. മൊത്തം സ്‌റ്റോറുകളുടെ എണ്ണം 19812.
ഓയില്‍ ടു കെമിക്കല്‍ വിഭാഗ വരുമാനം 3.2 ശതമാനം ഉയര്‍ന്ന് 1.6 ലക്ഷം കോടി രൂപയാണ്. എബിറ്റ 20.9 ശതമാനം ഉയര്‍ന്നു. റിലയന്‍സ് ഓയില്‍ ആന്റ് ഗ്യാസ് 2.6 ശതമാനം ഇടിഞ്ഞ് 6058 കോടി രൂപയായപ്പോള്‍ എബിറ്റ 5.4 ശതമാനം ഇടിഞ്ഞു.
ജിയോ സ്റ്റാര്‍ ലാഭം 1322 കോടി രൂപയില്‍ ഇരട്ടിയായി.40010 കോടി രൂപയുടെ മൂലധന ചെലവാണ് കഴിഞ്ഞപാദത്തില്‍ കമ്പനി നടത്തിയത്. ഇത് മുന്‍വര്‍ഷത്തെ 34022 കോടി രൂപയെ അപേക്ഷിച്ച് അധികമാണ്. ബാധ്യത 3.36 ലക്ഷം കോടി രൂപയില്‍ നിന്നും 3.48 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു.
1.32 ശതമാനം ഉയര്‍ന്ന് 1416.80 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.