പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

പുഴുക്കലരി കയറ്റുമതിക്ക് 20 ശതമാനം ചുങ്കം

ന്യൂഡൽഹി: പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം ചുങ്കം ചുമത്തി കേന്ദ്ര സർക്കാർ. കയറ്റുമതിത്തോത് വർധിച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെയാണു കേന്ദ്ര നടപടി. ഇതു സംബന്ധിച്ചു ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഒക്ടോബർ 15 വരെയാണു ചുങ്കം പ്രാബല്യത്തിലുണ്ടാകുക. കയറ്റുമതിച്ചുങ്കം അടിയന്തരമായി പ്രാബല്യത്തിൽ വന്നെങ്കിലും മുമ്പ് കരാറുണ്ടാക്കിയവർക്ക് ഒക്ടോബർ 15 വരെ ചുങ്കം നൽകാതെ ചരക്ക് കയറ്റി അയയ്ക്കാം.

ഇതിനു പുറമേ, ബസ്മതി അരിയുടെ കയറ്റുമതിക്കും തടയിടാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. ടണ്ണിന് 1200 ഡോളർ എന്ന നിരക്കിൽ മിനിമം കയറ്റുമതി നിരക്ക് ഏർപ്പെടുത്താനാണു കേന്ദ്രശ്രമം.

ഇതു സംബന്ധിച്ചു സെക്രട്ടറിതല സമിതി തീരുമാനം കൈക്കൊണ്ടതായാണു സൂചന. സ്വാതന്ത്യദിന പ്രസംഗത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

കയറ്റുമതിക്കു നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവിപണിയിൽ ലഭ്യത വർധിപ്പിക്കാമെന്നും വില കുറയ്ക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.

X
Top