പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

റീട്ടെയില്‍ മേഖല രണ്ട് ലക്ഷം കോടി ഡോളറിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ റീട്ടെയില്‍ മേഖല ഒരു വലിയ പരിവര്‍ത്തനത്തിനൊരുങ്ങുന്നു. 2030 ആകുമ്പോഴേക്കും വിപണി ഏകദേശം 2 ലക്ഷം കോടി ഡോളറായേക്കുമെന്ന് റിപ്പോർട്ട്. സാങ്കേതികവിദ്യ, സംഘടിത റീട്ടെയിൽ മേഖലയുടെ വളര്‍ച്ച എന്നിവയാണ് പ്രധാന കാരണങ്ങൾ.

റീട്ടെയില്‍ രംഗത്ത് ഇതിനകം 35 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവാണ്. കൂടാതെ ദശകത്തിന്റെ അവസാനത്തോടെ 25 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ മേഖല സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഫസ്റ്റ്‌മെറിഡിയന്‍ ബിസിനസ് സര്‍വീസസ് ലിമിറ്റഡിന്റെ ബ്രാന്‍ഡായ വി 5 ഗ്ലോബലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ചെറു നഗരങ്ങൾ കരുത്താർജിക്കുന്നുമെട്രോ നഗരങ്ങള്‍ക്കപ്പുറത്തേക്ക് നിയമനങ്ങളുടെ വര്‍ധനവാണ് റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. ലഖ്നൗ, ജയ്പൂര്‍, കോയമ്പത്തൂര്‍, നാഗ്പൂര്‍ തുടങ്ങിയ ടയര്‍-2 നഗരങ്ങള്‍ 40%-ത്തിലധികം നിയമന വളര്‍ച്ച രേഖപ്പെടുത്തി.

പരമ്പരാഗത നഗര കേന്ദ്രങ്ങളെ മറികടന്ന് നിര്‍ണായക ഉപഭോഗ, തൊഴില്‍ കേന്ദ്രങ്ങളായി രണ്ടാം നിര, മൂന്നാം നിര നഗരങ്ങൾ വേഗത്തിൽ വളരുകയാണ്. റീട്ടെയിൽ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ചിട്ടുണ്ട്.

ഫ്ലെക്സിബിൾ ഷെഡ്യൂളുകള്‍, ഗിഗ് ഫോര്‍മാറ്റുകള്‍, ഇ-കൊമേഴ്സ് അവസരങ്ങൾ എന്നിവ വനിതകളും പ്രയോജനപ്പെടുത്തുന്നു. 2030 ആകുമ്പോഴേക്കും ഇ-കൊമേഴ്സ് മേഖല 325 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, റീട്ടെയിലര്‍മാര്‍ ഈ രംഗത്തെ പ്രതിഭകളെ കൂടുതലായി തേടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

X
Top