ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

റീട്ടെയില്‍ വില്‍പ്പന ഏപ്രിലില്‍ 6% ഉയര്‍ന്നു

മുംബൈ: ഏപ്രിലിൽ റീട്ടെയിൽ വിൽപ്പനയിൽ ഉണ്ടായത് 6% മാത്രം വര്‍ധനയെന്ന് സര്‍വെ റിപ്പോര്‍ട്ട്. മിതമായ വളർച്ചയെ സൂചിപ്പിക്കുന്നതാണ് വ്യാവസായിക സംഘടനയായ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രതിമാസ റീട്ടെയിൽ ബിസിനസ് സർവേയുടെ കണ്ടെത്തലുകൾ.

ഉത്തരേന്ത്യയിൽ റീട്ടെയിൽ വിൽപ്പന മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തിയപ്പോള്‍ തെക്ക്, കിഴക്കൻ ഭാഗങ്ങളിലെ വിപണികൾ പ്രതിവർഷം 7% വളർച്ചയോടെ വിൽപ്പന വളർച്ചയ്ക്ക് നേതൃത്വം നൽകി.

ക്വിക്ക് സർവീസ് റെസ്റ്റോറന്റുകളാണ് (ക്യുഎസ്ആർ) ഏപ്രിലിൽ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച പ്രകടമാക്കിയത്, 16%. ഭക്ഷണവും പലചരക്ക് സാധനങ്ങളും 15% വളര്‍ച്ച നേടി.

അതേസമയം, ഫർണിച്ചറുകൾ, കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (സിഡിഐടി) തുടങ്ങിയ വിഭാഗങ്ങൾ കഴിഞ്ഞ മാസം യഥാക്രമം 14%, 9% വാർഷിക വളർച്ച രേഖപ്പെടുത്തിയെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലിലെ വളർച്ച മുൻവർഷത്തെ ഉയർന്ന നിലയുമായുള്ള താരതമ്യത്തിലാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണയ്ക്ക് മുമ്പുള്ള 2019 ഏപ്രിലുമായുള്ള താരതമ്യത്തില്‍ 23% വളര്‍ച്ചയാണ് 2022 ഏപ്രിലിൽ ഉണ്ടായത്.

2021 ഏപ്രിലുമായുള്ള താരതമ്യത്തില്‍ 41% വളര്ച്ചയാണ് 2022 ഏപ്രിലില്‍ ഉണ്ടായതെന്നും റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ആര്‍എഐ) സിഇഒ കുമാർ രാജഗോപാലൻ പറഞ്ഞു.

ഈ സാഹചര്യത്തില്‍ 6% വളര്‍ച്ച എന്നത് സ്വാഗതാര്‍ഹമാണെന്നും വളര്‍ച്ച ഇരട്ടയക്കത്തിലേക്ക് തിരിച്ചെത്തുമോ എന്നത് വരുമാസങ്ങളിലെ ഫലങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വിവേചനാധികാരത്തോടെ വാങ്ങല്‍ നടത്തുന്ന വസ്ത്രം, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ആവശ്യകത വളരെ കുറവാണ്. ഉയർന്ന പണപ്പെരുപ്പവും ഇത്തരം ഉല്‍പ്പന്ന മേഖലകളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വസ്ത്രങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ഭക്ഷണം, പലചരക്ക്, ഫാസ്റ്റ് ഫുഡ് ശൃംഖലകൾ, ഇലക്‌ട്രോണിക്‌സ് മുതലായ വിവിധ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ച് ചെറുതും വലുതുമായ റീട്ടെയിലർമാരുടെ ബിസിനസ് പ്രകടനം ആര്‍എഐ ട്രാക്ക് ചെയ്യുന്നു.

X
Top