യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മുത്തൂറ്റ് ഫിനാന്‍സിന് ചരിത്രനേട്ടം; മൂന്നാം പാദത്തില്‍ 2,656 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.

മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 1,64,720 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 7209 കോടി രൂപയിലെത്തി. 84 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 51 ശതമാനം വര്‍ധനവോടെ 1,47,552 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പകള്‍ 50 ശതമാനം വര്‍ധിച്ചു 1,39,658 കോടി രൂപയിലെത്തി. കമ്പനി ലോക്കറില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്‍റെ മൂല്യം 2,50,100 കോടിയിലെത്തിയതായും 2025 ഡിസംബര്‍ 31ല്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളുടെ കാര്യത്തില്‍ 1,64,000 കോടി രൂപ എന്ന നിര്‍ണായകമായ ഒരു നാഴികക്കല്ലു കടന്ന മികച്ച പ്രകടനമായിരുന്നു എന്ന് സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു.

X
Top