തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റില്‍ ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയില ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റില്‍ 2.07 ശതമാനമായി. ജൂലൈയിലിത് 1.61 ശതമാനമായിരുന്നു. എങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലക്ഷ്യപരിധിയിലാണ് ഇപ്പോഴും പണപ്പെരുപ്പം.

പച്ചക്കറി, മത്സ്യമാംസാദികള്‍, എണ്ണ, കൊഴുപ്പ്, വ്യക്തിപരിചരണ ഉത്പന്നങ്ങള്‍, മുട്ട എന്നിവയിലെ വിലവര്‍ദ്ധനവാണ് മൊത്തം പണപ്പെരുപ്പമുയര്‍ത്തിയത്. എങ്കിലും ഭക്ഷ്യവിലവര്‍ദ്ധന ഇപ്പോഴും നെഗറ്റീവ് സോണിലാണ്. 0.69 ശതമാനം. ജൂലൈയിലിത് 1.76 ശതമാനമായിരുന്നു.

ഗ്രാമീണ പണപ്പെരുപ്പം 1.118 ശതമാനത്തില്‍ നിന്നും 1.69 ശതമാനമായി ഉയര്‍ന്നപ്പോള്‍ നഗരങ്ങളിലിത് 2.10 ശതമാനത്തില്‍ നിന്നും 2.47 ശതമാനമായി. ഭവന വില വര്‍ദ്ധനവ് തോത് 3.17 ശതമാനത്തില്‍ നിന്നും 3.09 ശതമാനമായും ആരോഗ്യസേവനങ്ങളിലെ തോത് 4.57 ശതമാനത്തില്‍ നിന്നും 4.40 ശതമാനമായും കുറഞ്ഞു. വിദ്യാഭ്യാസ ചെലവ് 3.6 ശതമാനത്തില്‍ നിന്നും 4.11 ശതമാനമായും ഇന്ധന, ഊര്‍ജ്ജ ചെലവ് 2.43 ശതമാനത്തില്‍ നിന്നും 2.67 ശതമാനമായും ഉയര്‍ന്നു.

പണപ്പെരുപ്പ വര്‍ദ്ധനവ് താല്‍ക്കാലികം മാത്രമാണെന്ന് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സെപ്തംബര്‍ 22 ന് പ്രാബല്യത്തിലാകുന്ന ജിഎസ്ടി പരിഷ്‌ക്കരണം ഉത്പന്നങ്ങളുടെ വിലകുറയ്ക്കുകയും ഇത് മൊത്തം പണപ്പെരുപ്പത്തെ മിതമാക്കുകയും ചെയ്യും.

2026 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പം 3.3 ശതമാനമാകുമെന്നാണ് എസ്ആന്റ്പി ഗ്ലോബല്‍ പ്രവചനം. മുന്‍പ് അവര്‍ 3.5 ശതമാനമാണ് കണക്കുകൂട്ടിയിരുന്നത്.

X
Top