ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

സൗത്ത് ഈസ്റ്റ് യുപി പവർ ട്രാൻസ്മിഷൻ കമ്പനിയെ ഏറ്റെടുത്ത് റീസർജന്റ് പവർ

മുംബൈ: സൗത്ത് ഈസ്റ്റ് യുപി പവർ ട്രാൻസ്മിഷൻ കമ്പനിയെ ഏറ്റെടുത്തതായി അറിയിച്ച് റീസർജന്റ് പവർ വെഞ്ചേഴ്‌സ്. പാപ്പരത്വ പ്രക്രിയയിലൂടെയാണ് ഏറ്റെടുക്കൽ. റെസല്യൂഷൻ പ്ലാൻ അനുസരിച്ച്, കുടിശ്ശികയുള്ള കടം ഒറ്റത്തവണ തീർപ്പാക്കുന്നതിനും 3,251 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകൾ വാങ്ങുന്നതിനും എസ്ഇയൂപിപിടിഎല്ലിന്റെ നിലവിലുള്ള ക്യാഷ് ബാലൻസ് അടയ്ക്കുന്നതിനുമായി ഈ തുക വിനിയോഗിക്കും.

റീസർജന്റ് പവറിന്റെ ഷെയർഹോൾഡർ ഫണ്ടുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സ്വരൂപിച്ച വായ്പകളും ചേർന്നാണ് ഇടപാടിന് ധനസഹായം ലഭിച്ചത്. ബിൽഡ്-ഓൺ-ഓപ്പറേറ്റ് എന്ന പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 35 വർഷത്തേക്ക് നിർദ്ദിഷ്ട ഇൻട്രാ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 2009 സെപ്റ്റംബർ 11-ന് യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് (യുപിപിടിസിഎൽ) രൂപീകരിച്ച ഒരു എസ്പിവിയാണ് എസ്ഇയൂപിപിടിസിഎൽ.

റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയതിന് അനുസൃതമായി എസ്ഇയൂപിപിടിസിഎൽ റീസർജന്റ് പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. സ്ഥാപനത്തിന് ഏകദേശം 1,500 കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനും (765 kV, 400 kV) 5 സബ് സ്റ്റേഷനുകളുമുണ്ട്. പദ്ധതിക്ക് കീഴിലുള്ള 900 കിലോമീറ്റർ ട്രാൻസ്മിഷൻ ലിങ്ക് ഇനിയും പൂർത്തിയാക്കാനുണ്ട്. ട്രാൻസ്മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം എന്റർപ്രൈസ് മൂല്യം 6,500 കോടി രൂപയോളം വരും.

അതേസമയം ടാറ്റ പവറും ഐസിഐസിഐ വെഞ്ച്വറും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് റീസർജന്റ് പവർ. ഇന്ത്യൻ ഊർജ മേഖലയിലെ സമ്മർദ്ദമുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനാണ് ഇത് സ്ഥാപിച്ചത്. നിലവിൽ ടാറ്റ പവർ ഇന്റർനാഷണലിന് (ടിപിഐപിഎൽ) റീസർജന്റ് പവറിൽ 26% ഓഹരിയുള്ളപ്പോൾ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന് (ഐസിഐസിഐ ബാങ്ക്) കമ്പനിയിൽ 10% ഓഹരിയുണ്ട്. ബാക്കി 64% ഓഹരി മറ്റ് ആഗോള നിക്ഷേപകരുടേതാണ്.

ഉത്തർപ്രദേശിൽ 1,980 മെഗാവാട്ട് ശേഷിയുള്ള സൂപ്പർ ക്രിട്ടിക്കൽ പവർ പ്ലാന്റ് സ്വന്തമാക്കി പ്രവർത്തിപ്പിക്കുന്ന പ്രയാഗ്‌രാജ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെ 75.01 ശതമാനം ഓഹരികൾ റീസർജന്റ് പവറിന്റെ കൈവശമാണ്.

X
Top