2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഓസ്‌കാറില്‍ പതിഞ്ഞ മലയാളി മുദ്ര

ഓസ്‌കാര്‍ പുരസ്‌കാരം മലയാളമണ്ണിലേക്കെത്തിച്ച അതുല്യ പ്രതിഭ, ഒപ്പം ബാഫ്റ്റ പുരസ്‌കാരവും. മികച്ച ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്‌സറും എന്നീ നിലകളില്‍ ലോക പ്രശസ്തന്‍. അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് കൊല്ലം ജില്ലയിലെ അഞ്ചല്‍, വിളക്കുപാറ സ്വദേശിയായ റസൂല്‍ പൂക്കുട്ടിക്ക്. 2008 ലെ ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചത്.

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995-ല്‍ ബിരുദം നേടിയ പൂക്കുട്ടി ഹോളിവുഡ് സിനിമകള്‍ക്ക് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം ഭാഷകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997-ല്‍ രജത് കപൂര്‍ സംവിധാനം ചെയ്ത പ്രൈവറ്റ് ഡിറ്റക്റ്റീവ്: ടു പ്ലസ് ടു പ്ലസ് വണ്‍ എന്ന ചിത്രത്തിലൂടെയാണ് പൂക്കുട്ടി സൗണ്ട് ഡിസൈനില്‍ അരങ്ങേറ്റം കുറിച്ചത്.

അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദ മിശ്രണത്തിനുള്ള അവാര്‍ഡ് കമ്മറ്റിയിലേക്ക് റെസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തിരുന്നു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂല്‍. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റണില്‍ നിന്ന് ശ്രീ. പൂക്കുട്ടിക്ക് ഡിസ്റ്റിംഗ്വിഷ്ഡ് എഞ്ചിനീയര്‍ എന്ന പദവി ലഭിച്ചു. 2010-ല്‍, സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി. മലയാളിയുടെ 70 വര്‍ഷത്തെ യാത്രയില്‍ ആഗോള അംഗീകാരം തേടിയെത്തിയ അതുല്യ പ്രതിഭകളില്‍ ഒരാളാണ് റസൂല്‍ പൂക്കുട്ടി.

X
Top