ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

വായ്പ. മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിൽ അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തലിൽ പരാജയപ്പെട്ടത്, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്. 1,72,80,000 രൂപയാണ് പിഴ.

അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് പിഴയായി ജന സ്മോൾ ഫിനാൻസ് ബാങ്ക് കെട്ടിവെക്കേണ്ടത്.

രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർ‌ബി‌ഐ വ്യക്തമാക്കിട്ടുണ്ട്.

X
Top